ശബരിമല: മണ്ഡല സീസണില്‍ പമ്പ ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസിയുടെ വരുമാനം 19.26 കോടി രൂപ. നവംബര്‍ 27 വരെയുള്ള കണക്കാണിത്. 19,26,78,012 രൂപയാണ് ഡിപ്പോയിലെ ആകെ വരുമാനം.

പമ്പയില്‍നിന്ന് നിലയ്ക്കലിലേക്കും മറ്റ് ജില്ലകളിലേക്കുമുള്ള സര്‍വീസുകളില്‍നിന്നുള്ള വരുമാനമാണിത്. ഒരുദിവസം 180 ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നായി 196 ബസുകള്‍ എത്തിച്ചിരുന്നു.