- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനോടുള്ള വിരോധത്തിന് അമ്മയുടെ കൈ തല്ലിയൊടിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
മകനോടുള്ള വിരോധത്തിന് അമ്മയുടെ കൈ തല്ലിയൊടിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
മൂന്നാര്‍: മകനോടുള്ള വിരോധത്തെത്തുടര്‍ന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മാട്ടുപ്പട്ടി ടോപ്പ് ഡിവിഷനില്‍ ജെ. സുരേഷ് (36), നന്ദകുമാര്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രിയിലാണ് മാട്ടുപ്പട്ടി സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ടൗണില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പ്രതികള്‍ മാട്ടുപ്പട്ടി ഭാഗത്തുവെച്ച് തടഞ്ഞുനിര്‍ത്തി കമ്പിവടി ഉപയോഗിച്ച് കൈ തല്ലിയൊടിക്കുകയായിരുന്നു.
മൂന്നാര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. നാട്ടുകാരാണ് സ്ത്രീയെ മൂന്നാറില സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളെ ദേവികുളം കോടതി റിമാന്‍ഡ് ചെയ്തു.
Next Story




