- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിടിച്ചു മരിച്ചയാളുടെ ശരീരം വിട്ടു നല്‍കിയത് തലയില്ലാതെ; പിറ്റേന്ന് പാളത്തിന് സമീപത്ത് നിന്നും തല കണ്ടെത്തി
ട്രെയിനിടിച്ചു മരിച്ചയാളുടെ ശരീരം വിട്ടു നല്‍കിയത് തലയില്ലാതെ
ചേര്‍ത്തല: ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്റെ മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കിയത് തലയില്ലാതെ. സംസ്‌കാരം നടത്തിയതിന്റെ അടുത്ത ദിവസം റെയില്‍വേ പാളത്തിനു സമീപത്തു നിന്ന് കണ്ടെത്തിയ തല പിന്നീട് ശരീരഭാഗം സംസ്‌കരിച്ച സ്ഥലത്തു സംസ്‌കരിച്ചു. വയലാര്‍ കളേഴത്ത് മെറിവില്ലയില്‍ കെ.എം.വിജയനെ (61) വയലാര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്ന മൃതദേഹത്തിന്റെ തലയും ശരീര ഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്ന ധാരണയിലാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പട്ടണക്കാട് പൊലീസ് ബന്ധുക്കള്‍ക്കു കൈമാറിയത്.
പത്തിന് കാവില്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കാരം നടത്തി. 11ന് രാവിലെ അപകടം നടന്ന പാളത്തിനു സമീപം നാട്ടുകാര്‍ തല കണ്ടെത്തി. സംഭവം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തി ഇത് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടവും ഡിഎന്‍എ പരിശോധനയും നടത്തി ബന്ധുക്കള്‍ക്കു കൈമാറുകയായിരുന്നു.




