- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പടയപ്പ' മദപ്പാടില്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
'പടയപ്പ' മദപ്പാടില്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഇടുക്കി: മൂന്നാര്‍ മേഖലയില്‍ ഇടയ്ക്കിടെ നാശം വിതയ്ക്കുന്ന കാട്ടാന 'പടയപ്പ' മദപ്പാടിലെന്ന് വനംവകുപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ജനങ്ങളും വാഹനങ്ങളും ആനയില്‍നിന്ന് അകലം പാലിക്കണം. നാളുകളായി മൂന്നാര്‍ മേഖലയില്‍ പടയപ്പയുടെ ആക്രമണം കൂടുതലാണ്. പൊതുവേ ശാന്തശീലനായ പടയപ്പ മദപ്പാട് കാലത്ത് അക്രമാസക്തനാകുന്നത് പതിവാണ്.
ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ല. നിലവില്‍ രണ്ട് ആര്‍ആര്‍ടി സംഘവും വെറ്ററിനറി ഓഫീസറും ആനയെ നിരീക്ഷിക്കുന്നുണ്ട്. ജനങ്ങള്‍ ഇവരുടെ നിര്‍ദേശം പാലിക്കണമെന്നും നിര്‍ദേശിച്ചു. കഴിഞ്ഞദിവസം കന്നിമല ടോപ്പ്ഡിവിഷനില്‍ എത്തിയ പടയപ്പ ഓട്ടോറിക്ഷ തകര്‍ത്തു. ഡിസംബര്‍ 15-ന് മാട്ടുപ്പട്ടി ഹൈറേഞ്ച് സ്‌കൂളിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറും നശിപ്പിച്ചു. പച്ചക്കറി കൃഷി നശിപ്പിക്കുന്നതും പതിവാണ്.
ആനയെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പാടില്ല. വാഹനങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചും ഫോണ്‍ മുഴക്കിയും ആനയെ പ്രകോപിപ്പിക്കരുത്. ഇത്തരം പ്രവൃത്തികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മൂന്നാര്‍ റെയ്ഞ്ച് ഓഫീസര്‍ എസ്. ബിജു അറിയിച്ചു.




