- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്താംകോട്ടയില്‍ കഞ്ചാവുമായി സഹോദരന്മാര്‍ പിടിയില്‍; റെയില്‍വേ സ്റ്റേഷനില്‍ കറങ്ങി നടന്ന യുവാക്കളില്‍ നിന്നും പിടിച്ചെടുത്തത് രണ്ട് കിലോ കഞ്ചാവ്
ശാസ്താംകോട്ടയില്‍ കഞ്ചാവുമായി സഹോദരന്മാര്‍ പിടിയില്‍

X
കൊല്ലം: ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോ കഞ്ചാവുമായി സഹോദരന്മാര്‍ പിടിയില്‍. ശാസ്താംകോട്ട സ്വദേശികളായ സജോ, നിജോ എന്നിവരാണ് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായത്. രണ്ട് കിലോ 200 ഗ്രാം കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. ശാസ്താംകോട്ട പൊലീസിന്റെ സബ് ഡിവിഷന്‍ സ്‌ക്വാഡാണ് പ്രതികളെ വലയിലാക്കിയത്. രണ്ട് കിലോയോളം കഞ്ചാവുമായി രാജഗിരി എന്നയാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഹോദരങ്ങളായ പ്രതികളെ പിടികൂടിയത്. ഡിവൈഎസ്പി ബൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ്, എസ് ഐ മാരായ വിമല്‍ രംഗനാഥ്, രാജേഷ് കുമാര്‍ എഎസ് ഐ ബിജു, സിപിഒ അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story


