കൊച്ചി: കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ മൂച്ചിക്കാട് പാടത്ത് വീട്ടില്‍ തബ്ഷീര്‍ (29)നെയാണ് നെടുമ്പാശേരി പോലീസ് പിടിയിലായത്. 21ന് പകല്‍ ആണ് സംഭവം. നായത്തോടുള്ള വീട്ടില്‍ നിന്നും 3.2ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. പത്ത് മാസമായി നായത്തോട് ഭാഗത്ത് ഇയാള്‍ താമസിച്ചു വരികയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

സ്വര്‍ണ്ണം ഇയാളില്‍ നിന്നും കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ്, എസ്.ഐ എസ്.എസ് ശ്രീലാല്‍, എ.എസ്.ഐ റോണി അഗസ്റ്റിന്‍, സി പി ഒ മാരായ ബിനു ആന്റണി, നിഥിന്‍ ആന്റണി, അബു മുഹമ്മദ്, സജാസ്, അശ്വിന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.