- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളില്‍ നിന്നും പിരിച്ച രക്തസാക്ഷി ഫണ്ട്; പയ്യന്നൂരില്‍ സി.പി.എം രക്തസാക്ഷി ഫണ്ട് പിരിച്ചെടുത്തതിലെ ക്രമക്കേടില്‍ കേസെടുക്കണമെന്ന് സണ്ണി ജോസഫ്

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം രക്തസാക്ഷി ഫണ്ട് പിരിച്ചതിലെ ക്രമക്കേടില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂര്‍ ഡി സിസി ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ നിന്നും പിരിച്ച രക്തസാക്ഷിഫണ്ടായതിനാലാണ് അന്വേഷണം വേണമെന്ന് പറയുന്നത്. ഈ കാര്യം സി.പി.എമ്മിന്റെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപിച്ചിരിക്കുന്നത് ഇതു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. 'വയനാട് ഫണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. കെ.പി.സി.സി അധ്യക്ഷന്റെ പേരിലാണ് ഫണ്ടുള്ളത്. അതിന് കൃത്യമായ കണക്കുണ്ടെന്നും ഭൂമിയുടെ രേഖയും കെപിസിസി പ്രസിഡന്റിന്റെ പേരിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശബരിമല സ്വര്‍ണ കൊള്ള കേസില്‍ സ്വര്‍ണം കണ്ടെടുത്താല്‍ കേസിന് ബലമുള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാര്യം ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. അടൂര്‍ പ്രകാശിനെ ശബരിമലയിലെ ഉന്നതനെന്ന നിലയ്ക്ക് പോറ്റി കണ്ടതു മാത്രമാണ്. സ്വര്‍ണക്കൊള്ളയില്‍ ഇടപെടേണ്ട അധികാരം അദ്ദേഹത്തിനില്ലെന്ന് നമുക്കറിയാം.പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പാണ് കേസ് അന്വേഷണം നടത്തുന്നത്. ശബരിമല കേസില്‍ കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കാന്‍. പ്രധാന മന്ത്രിയുടെ കേരള സന്ദര്‍ശനം പ്രതീക്ഷയ്ക്ക് പകരം നിരാശയാണ് ഉണ്ടാക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പ്രധാന മന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിയെ രാഷ്ട്രീയ പരമായ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് കടന്നാക്രമിക്കാന്‍ ശ്രമിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി മാവോയിസ്റ്റ് പാര്‍ട്ടി എന്ന് പറഞ്ഞത് അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി സ്വതന്ത്ര ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച പാര്‍ട്ടിയാണ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കണ്ടാണ് കോണ്‍ഗ്രസിനെതിരായ പ്രസ്താവന.ബി ജെപിയുടെയും സി പി എമ്മിന്റെയും മുഖ്യ ശത്രു കോണ്‍ഗ്രസാണ് .മുഖ്യമന്ത്രിയുടെ തന്നെ ഭാഷയില്‍ അവര്‍ ഒക്കചങ്ങായിമാരാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡി സി.സി. അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ വി.ഒ. നാരായണന്‍, ചന്ദ്രന്‍ തില്ലങ്കേരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


