- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസികയാത്ര; പിതാവിനെതിരെ കേസ്
കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസികയാത്ര; പിതാവിനെതിരെ കേസ്

X
കോട്ടയം: കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസികയാത്ര നടത്തിയ പിതാവിനെതിരേ പോലീസ് കേസെടുത്തു. സ്വന്തം മക്കളെ കാറിന്റെ ബോണറ്റിലിരുത്തി വണ്ടിയോടിച്ച വട്ടുകളം ഇരട്ടക്കുളത്തില്‍ ജ്യോതിഷിനെതിരേയാണ് കേസ്. പാമ്പാടി പള്ളിക്കത്തോട് റോഡില്‍ വട്ടുകളം ആലപ്പാട്ടുപടിയിലാണ് രണ്ട് കുട്ടികളെ അപകടകരമായ രീതിയില്‍ കാറിന് മുന്നിലിരുത്തി അച്ഛന്‍ യാത്ര നടത്തിയത്.
തിങ്കളാഴ്ച വൈകീട്ട് 5.15-നാണ് സംഭവം. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജ്യോതിഷിനെ തിരിച്ചറിഞ്ഞത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. വാഹനം കസ്റ്റഡിയിലെടുത്തു.
Next Story


