- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലിയായി ഡയമണ്ട് ആഭരണവും ആഡംബര ബാഗുകളും സ്വീകരിച്ചു; അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിതയ്ക്ക് 20 മാസം തടവ്
അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിതയ്ക്ക് 20 മാസം തടവ്

X
സോള്‍: അഴിമതിക്കേസില്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രഥമ വനിത കിം കിയോണ്‍ ഹിയെ കോടതി 20 മാസം തടവിനു ശിക്ഷിച്ചു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിന്റെ ഭാര്യയായ കിം, യുണിഫിക്കേഷന്‍ ചര്‍ച്ച് അധികൃതരില്‍നിന്നു ഡയമണ്ട് ആഭരണവും ആഡംബര ബാഗുകളും സ്വീകരിച്ചെന്നതാണു കുറ്റം. മറ്റ് രണ്ട് അഴിമതിക്കേസുകളില്‍ കിമ്മിനെ കുറ്റവിമുക്തയാക്കി.
2024 ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ പട്ടാളനിയമം പ്രഖ്യാപിച്ച് വിവാദത്തിലായ യുന്‍ സുക്കിനെ കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു പുറത്താക്കിയത്. യുന്‍ സുക്കും അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
Next Story


