തിരുവനന്തപുരം: വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. വെണ്ണിയൂര്‍ കാട്ടുകുളം നെല്ലിവിള ജി.എസ്. സദനത്തില്‍ ജി.എസ്. സന്തോഷ്(42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.45 ഓടെ വെണ്ണിയൂരിലുളള സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയായി സന്തോഷ് ഇവിടെ കളിക്കാനെത്താറുണ്ടായിരുന്നു.

ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ പെട്ടെന്ന് അവശനിലയിലായി സന്തോഷ് കുഴഞ്ഞുവീഴുകയായിരുന്നു. സിപിആര്‍ കൊടുത്ത് രക്ഷപ്പെടുത്താനും ശ്രമം നടത്തി. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി വെങ്ങാനൂരിലുളള ഗാന്ധി സ്മാരക ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

വിഴിഞ്ഞം പോലീസ് സ്റ്റേഷന് എതിര്‍വശത്ത് തുണിക്കട നടത്തുകയായിരുന്നു. വിഴിഞ്ഞം പോലീസ് കേസെടുത്തു. ഭാര്യ: ബിന്ധ്യ. മകള്‍: ആറുവയസുളള ധ്വനി.