- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിടിച്ചു വീണ സ്ത്രീയുടെ കാലുകളിലൂടെ അതേ ബസ് കയറിയിറങ്ങി; കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
ബസിടിച്ചു വീണ സ്ത്രീയുടെ കാലുകളിലൂടെ അതേ ബസ് കയറിയിറങ്ങി

കാട്ടാക്കട: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിടിച്ചു വീണ സ്ത്രീയുടെ കാലുകളിലൂടെ അതേ ബസ് കയറിയിറങ്ങി. അപകടത്തില്‍ രണ്ട് കാലിനും ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമപുരം ഐക്കോട്ടുകോണം ചെറുത്തലവിളാകത്തു വീട്ടില്‍ സാനുമതി(62)യാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ വൈകിട്ടു നാലേകാലോടെയാണ് അപകടം. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന മകളെ, മൈലക്കരയുള്ള വീട്ടിലെത്തി കണ്ട ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. ഈ സമയത്തു യാത്രക്കാരെ കയറ്റിയ ശേഷം നെയ്യാര്‍ ഡാമിലേക്കു പുറപ്പെട്ട ബസ് തട്ടി സാനുമതി വീഴുകയായിരുന്നു. ബസ് പിന്നിലേക്ക് എടുക്കുമ്പോള്‍ തട്ടി സാനുമതി വീണതു ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു എന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഉടനെ ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അതേസമയം, ഡിപ്പോയില്‍ അപകടങ്ങള്‍ പതിവാണെന്നു യാത്രക്കാര്‍ ആരോപിച്ചു. 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും തിരക്കുള്ള സമയത്തു പോലും ഡിപ്പോ അങ്കണത്തില്‍ ആരുമുണ്ടാകില്ലെന്നാണു പരാതി.


