കാഞ്ഞങ്ങാട്: കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടുപറമ്പില്‍നിന്ന് ഭാര്യ രാജാമണി തെങ്ങോല എടുക്കുമ്പോള്‍ കടന്നലുകള്‍ ഇളകി കുത്തുകയായിരുന്നു. നിലവിളികേട്ട് നാരായണന്‍ നായര്‍ എത്തുമ്പോള്‍ ഭാര്യ പിടയുന്നത് കണ്ട് കുഴഞ്ഞുവീണു.

ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാരായണന്‍ നായര്‍ മരിച്ചു. രാജാമണി ചികിത്സയിലാണ്. മക്കള്‍: ഷിബു, ഷീബ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മധു, ലയ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കേളുനായര്‍, കൃഷ്ണന്‍.