കോവളം: റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ മുട്ടത്തറ- പരുത്തിക്കുഴി റോഡിലാണ് ഓട്ടോ ഡ്രൈവറുടെ ജീവനെടുത്ത അപകടം. ബീമാപള്ളി പുതുവല്‍ പുരയിടം സുനാമി കോളനി സ്വദേശി എച്ച്. അലിബാദുഷ(49) ആണ് മരിച്ചത്. മുന്‍ഭാഗം തകര്‍ന്ന നിലയിലായിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 8.45-ഓടെ മുട്ടത്തറയിലെ ടിവിഎസ് ഷോറുമിന് മുന്‍വശമുളള ദേശീയപാതയിലെ റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെ പരുത്തിക്കുഴി ഭാഗത്തുനിന്ന് ഈഞ്ചക്കലിലേക്ക് പോയ നെടുമങ്ങാട് സ്വദേശി ആദര്‍ശ് ഓടിച്ചിരുന്ന കാറിടിച്ചായിരുന്നു അപകടം.

പൂന്തുറ എസ്ഐ വി. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി. തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അലിബാദുഷായെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പൂന്തുറ പോലീസ് കേസെടുത്തു.

ഭാര്യ: ഹസീന, മക്കള്‍: റംസിയ, ആമിന, ഫാത്തിമ സുഹറാ, ഫര്‍ഹാന.