ദുബായ്: സന്ദര്‍ശകവിസയില്‍ ദുബായിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ സ്വദേശി ഫവാസ് ചമ്പാന്റകത്ത് (39) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടിലേക്കുപോകാനുള്ള ഒരുക്കത്തിനിടയില്‍ ഞായറാഴ്ച രാത്രി ഫവാസ് കുഴഞ്ഞ് വീഴുകയും പിന്നാലെ മരണം സംഭവിക്കുകയും ആയിരുന്നു.

ഫുജൈറ വിമാനത്താവളത്തില്‍നിന്നും കണ്ണൂരിലേക്ക് പോകാനായിരുന്നു പദ്ധതി. താമസസ്ഥലത്തെത്തിയവരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുന്‍പ് 14 വര്‍ഷം യു.എ.ഇ.യിലുണ്ടായിരുന്നു.

ഇബ്രാഹിമിന്റെയും സി.എച്ച്. സുബൈദയുടെയും മകനാണ്. ഭാര്യ: ഫാത്തിമത്തില്‍ സാദിയ , ഒരു മകനുണ്ട്. സഹോദരങ്ങള്‍: ഫൈസല്‍, ഫായിസ്. കബറടക്കം നാട്ടില്‍.