- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അധിക നിരക്ക് ഈടാക്കില്ല; ടിക്കറ്റ് റീഫണ്ടിങ്ങിലും അധിക ചാര്‍ജിങ് മാനദണ്ഡങ്ങളിലും മാറ്റം വരുത്തി ഡിജിസിഎ
ടിക്കറ്റ് റീഫണ്ടിങ്ങിലും അധിക ചാര്‍ജിങ് മാനദണ്ഡങ്ങളിലും മാറ്റം വരുത്തി ഡിജിസിഎ

വിമാന യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഡിജിസിഎ. വിമാനയാത്രികര്‍ ഏറെ നാളായി ആവശ്യപ്പെടുന്ന ടിക്കറ്റ് റീഫണ്ടിങ്ങിലും അധിക ചാര്‍ജിങ് മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിരിക്കുകയാണ് ഡിജിസിഎ. പുതിയ മാറ്റം അനുസരിച്ച് ഇനി എയര്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് അധിക നിരക്ക് ഈടാക്കില്ല. മാത്രമല്ല ടിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും അധിക നിരക്ക് ഈടാക്കില്ലെന്ന് ഡിജിസിഎ വ്യക്ത്മാക്കി. മെഡിക്കല്‍ എമര്‍ജന്‍സി മൂലമുള്ള ടിക്കറ്റ് റദ്ദാക്കലിനും ഇളവുണ്ടാകും.
14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാക്കുന്നു എന്ന് വിമാനകമ്പനികള്‍ ഉറപ്പുവരുത്തണമെന്നും ഡിജിസിഎ വ്യക്തമാക്കി. ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ പോര്‍ട്ടലുകളില്‍ നിന്നോ വാങ്ങിയ ടിക്കറ്റുകളില്‍, റീഫണ്ടിങ്ങിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കായിരിക്കും.
ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ പേരില്‍ തെറ്റ് സംഭവിച്ചാല്‍, എയര്‍ലൈനിന്റെ വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കില്‍ വിമാന ടിക്കറ്റുകളില്‍ മാറ്റങ്ങള്‍ വരത്തുന്നതിന് അധിക ചാര്‍ജ് ഈടാക്കരുതെന്നും ഡിജിസിഎ നിര്‍ദേശിക്കുന്നു. ടിക്കറ്റ് ക്യാന്‍സലിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം റീഫണ്ട് ലഭിക്കാനെടുക്കുന്ന കാലതാമസവും തടസങ്ങളും ചൂണ്ടിക്കാണിച്ച് യാത്രക്കാരുടെ പരാതി വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി.
2025 ഡിസംബറിലെ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയ സമയത്ത് കൃത്യമായി റീഫണ്ട് നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു.


