- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോണിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ജോലി വാഗ്ദാനം നല്‍കി തമിഴ്നാട്ടിലെത്തിച്ചു; തിയറ്ററില്‍ വെച്ച് ബലാത്സംഗം ചെയ്തു:25 കാരന് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് പീഡിപ്പിച്ചു; 25 കാരന് 30 വര്‍ഷം കഠിന തടവ്

ഇടുക്കി: മറയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 16കാരിയാണ് പീഡനത്തിനിരയായത്. 25കാരനായ യുവാവ് പെണ്‍കുട്ടിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച ശേഷം ജോലി വാഗ്ദാനം നല്‍കി തമിഴ്നാട്ടിലെ തിരുപ്പൂരില്‍ വിളിച്ചുവരുത്തി സിനിമ തിയേറ്ററില്‍െവച്ച് ബലാത്സംഗം ചെയ്യുതയായിരുന്നു. ഇടുക്കി പൈനാവ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ഡി.എസ്. നോബലാണ് ശിക്ഷി വിധിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ മറയൂര്‍ പോലിസാണ് പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ തിരുപ്പൂരിലേക്ക് ബസ് മാര്‍ഗം വിളിച്ചുവരുത്തിയ മുഹമ്മദ് റിയാസ് അവിടെയുള്ള സിനിമ തിയേറ്ററിലെത്തിച്ച് ബലാത്സംഗം ചെയ്യുക ആയിരുന്നു. പിഴ തുക പെണ്‍കുട്ടിക്കു നല്‍കണമെന്നും അല്ലാത്തപക്ഷം ഒരുവര്‍ഷം അധികതടവ് അനുഭവിക്കണമെന്നും വിവിധ വകുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 15 വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു.
പെണ്‍കുട്ടിക്കു മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു. മറയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കേസില്‍ പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിന്‍കരയില്‍ കോടതിയില്‍ ഹാജരായി.


