- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനമിടിച്ച് അനക്കമില്ലാതെ കുഞ്ഞ്; രക്ഷപ്പെടുത്താന്‍ മനുഷ്യരോട് സഹായം അഭ്യര്‍ത്ഥിച്ച് തെരുവുനായ; കൂടി നിന്നവര്‍ക്കെല്ലാം നൊമ്പരമായി ഒരു അമ്മയും കുഞ്ഞും
വാഹനമിടിച്ച് അനക്കമില്ലാതെ കുഞ്ഞ്; രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് തെരുവുനായ

X
എടപ്പാള്‍: റോഡുമുറുച്ചു കടക്കവെ വാഹനമിടിച്ച് അനക്കമില്ലാതെ കിടന്ന തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ തന്നാലാവും വിധം മനുഷ്യരോട് സഹായം അഭ്യര്‍ഥിച്ച തെരുവുനായ നൊമ്പരമാകുന്നു. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ വിക്ടറി ഐടിഐക്ക് മുന്നിലായിരുന്നു കണ്ടുനിന്നവരെ എല്ലാം വേദനിപ്പിച്ച ഈ കാഴ്ച.
നാലുമാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു കുഞ്ഞിനെ ലോറി തട്ടുകയായിരുന്നു. നടുറോഡില്‍ വീണുകിടന്ന കുഞ്ഞിനെ നോക്കി നിസ്സഹായായി കുറെനേരം കരഞ്ഞ നായ കുഞ്ഞിനെ റോഡരികിലേക്കു കടിച്ച് വലിച്ചു മാറ്റി. തെരുവുനായയുടെ സങ്കടം കണ്ടുനിന്ന പല വഴിയാത്രക്കാരും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Next Story


