- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ അശ്ലീലചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
യുവതിയുടെ അശ്ലീലചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിയുടെ അശ്ലീലചിത്രവും വീഡിയോയും പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് ചെരുവാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് കാടന്‍കോട് വീട്ടില്‍ കെ.പി. മനീഷാ (37)ണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കുത്തിയതോട് സി.ഐ. പി. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
സമൂഹമാധ്യമത്തിലൂടെ യുവതി പ്രതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. പിന്നീട് യുവാവ് ശല്യം ചെയ്തതോടെ ബന്ധം അവസാനിപ്പിച്ചു. ഇതോടെയാണ് യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പ്രതി, യുവതിയുടെ ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി സാമൂഹികമാധ്യമത്തില്‍ ഗ്രൂപ്പുണ്ടാക്കുകയും യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട്, യുവതിയുടെ പേരില്‍ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അതില്‍ യുവതിയുടെ നാട്ടിലുള്ള കുറെ ആളുകളെ ചേര്‍ക്കുകയും യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി കുത്തിയതോട് പോലിസില്‍ പരാതി നല്‍കിയത്.
ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. ബജിത്ത് ലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജേഷ്, മനീഷ് കെ. ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇതേ യുവതിയെ പുറകേനടന്ന് ശല്യപ്പെടുത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.


