തിരുവനന്തപുരം: തിരുവനന്തപുരത്ത് 21കാരന്‍ ആത്മഹത്യ ചെയ്തത് ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന്. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് തിരിച്ചടവ് മുടങ്ങിയത് മൂലം ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. പണം നല്‍കാത്തതിനെത്തുടര്‍ന്ന് ആനന്ദിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു.

ഇത് അനന്തുവിനെ മാനസികമായി തളര്‍ത്തിയിരിന്നു. ഭീഷണി തുടര്‍ന്ന്‌തോടെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. ഈമാസം ആറിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ്, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ കുടുംബം പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.

അനന്തുവിനെ നിരന്തരം ഫോണില്‍ വിളിച്ച് ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. യുവാക്കളുടെ ജീവന്‍ എടുക്കുന്ന ലോണ്‍ ആപ്പിനെതിരെ നടപടി വേണമെന്ന് വാര്‍ഡ് മെമ്പര്‍ സുരേഷ് വ്യക്തമാക്കി.