- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മാണം; ഉദ്ഘാടനം നടത്തി ടി.ജെ. വിനോദ് എം.എല്‍.എ
എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മാണം; ഉദ്ഘാടനം നടത്തി ടി.ജെ. വിനോദ് എം.എല്‍.എ

കൊച്ചി: എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 85 ലക്ഷം രൂപ വകയിരുത്തിയാണ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്.
സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കലാ-സാംസ്‌കാരിക പരിപാടികളും വിവിധ അക്കാദമിക് പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ അനുയോജ്യമായ സൗകര്യം ഒരുക്കുന്നതിനാണ് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് ഏറെ സഹായകരമാണെന്ന് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ കൊച്ചി നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഡിവിഷന്‍ കൗണ്‍സിലറുമായ സീന ഗോകുലന്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി കോര്‍പ്പറേഷന്റെ വിദ്യാഭ്യാസകാര്യാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജിസ്മി ജെറാള്‍ഡ്, കൗണ്‍സിലര്‍ വി.ആര്‍.സുധീര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രശാന്ത കുമാര്‍, ഹെഡ്മിസ്ട്രസ് ദുര്‍ഗ മേനോന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയദാസ്, പി.ടി.എ പ്രസിഡന്റ് ആര്‍.പ്രകാശ്, എസ്.എം.സി ചെയര്‍മാന്‍ ടി.സി രഞ്ജന്‍, ഓ.എസ്.എ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.


