- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്തു
സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്തു

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ സൈബര്‍സെല്‍ കേസെടുത്തു. ര സമൂഹമാധ്യമത്തിലൂടെ സാദിഖലി തങ്ങള്‍ക്കെതിരെ നടന്ന അപകീര്‍ത്തികരമായ പ്രചാരണത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കേസെടുത്തത്. മലപ്പുറം സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ വിവരങ്ങള്‍ തേടി പൊലീസ് മെറ്റയ്ക്ക് കത്തയച്ചതായി സൈബര്‍ സെല്‍ അറിയിച്ചു. അതേസമയം, അപകീര്‍ത്തികരമായ പോസ്റ്റ് ഇന്നലെ പിന്‍വലിച്ചിട്ടുണ്ട്.
യുഡിഎഫ് നേതാക്കള്‍ക്കു പുറമേ, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ അടക്കമുള്ളവരും പോസ്റ്റിനെതിരെ രംഗത്തുവന്നു. സമൂഹം ബഹുമാനിക്കുന്നവരെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമാണെന്ന്, തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ കെ.ടി.ജലീല്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


