- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; കാറില്‍ നിന്നും തള്ളിയിട്ട ശേഷം ദേഹത്തുകൂടി കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്
ഭാര്യയുടെ ദേഹത്ത് കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരു: ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തി ഭര്‍ത്താവ്. കര്‍ണാടകയിലാണ് സംഭവം. 28കാരി ഷൈലയാണ് കൊല്ലപ്പെട്ടത്. റോഡരികില്‍ വച്ച് ഷൈലയെ ക്രൂരമായി മര്‍ദിച്ച ശേഷം ഭര്‍ത്താവ് അക്ഷയ് അവരുടെ ശരീരത്തിലൂടെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ബല്ലൂര്‍ഗ ഗ്രാമത്തിനു സമീപമാണ് സംഭവം
അക്ഷയും ഭാര്യ ഷൈലയും കൂടി കാറില്‍ ഗംഗാപുര എന്ന തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രയ്ക്കിടെ ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. റോഡരികില്‍ വീണുകിടന്ന ഷൈലയുടെ മുടിയില്‍ പിടിച്ചു വലിക്കുന്നതും, അവര്‍ സഹായത്തിനായി നിലവിളിക്കുമ്പോള്‍ അക്ഷയ് ക്രൂരമായി മര്‍ദ്ദിക്കുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.
വഴിപോക്കര്‍ ഇടപെട്ട് അക്ഷയെ തടയുകയും ഷൈലയെ കാറില്‍ കയറാന്‍ സഹായിക്കുകയും ചെയ്തു. നാട്ടുകാര്‍ പോയതിന് പിന്നാലെ അക്ഷയ് കാര്‍ ഒരു പാടത്തേക്ക് ഓടിക്കുകയും ഷൈലയെ വീണ്ടും പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് അവരുടെ ദേഹത്തുകൂടി കാര്‍ ഓടിച്ചു കയറ്റി. ഈ ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ദമ്പതികള്‍ വിവാഹിതരായിട്ട് നാല് വര്‍ഷമായെന്നും ഇവര്‍ മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണെന്നും പൊലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു പറഞ്ഞു. ഷൈലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയിന്റെ സംശയമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


