ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരണപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തവരുമായി മടങ്ങുകയായിരുന്നു ബസ്. ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ നാഗ്പൂര്‍ റോഡിലെ സിമരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്, പൊലീസ് സൂപ്രണ്ട് അജയ് പാണ്ഡെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അപകടത്തില്‍ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും മരിച്ചതായാണ് വിവരം. അപകടസമയത്ത് ബസില്‍ നാല്‍പതിലധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റ് വാഹനങ്ങളിലുമായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയതായി അധികൃതര്‍ അറിയിച്ചു.