- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി; സംസ്കാര ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു; സംഭവം കൊല്ലത്ത്

പുനലൂർ: ആത്മഹത്യ ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ നാടിനെ വീണ്ടും കണ്ണീരിലാഴ്ത്തി അയൽവാസിയായ യുവതിയുടെ മരണം. പുനലൂർ അഷ്ടമംഗലം അതുല്യ ഭവനിൽ അജി-രാജി ദമ്പതികളുടെ മകൾ അതുല്യ അജിയുടെ (16) സംസ്കാര ചടങ്ങുകൾക്കിടെയാണ് അയൽവാസി എസ്. കവിത (38) കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞദിവസം അതുല്യയുടെ വീട്ടിൽ നടന്ന ചടങ്ങുകൾക്കിടെയായിരുന്നു ഈ ദാരുണ സംഭവം.
പുനലൂരിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളിൽ ഷാൾ കഴുത്തിൽ മുറുക്കി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അതുല്യയുടെ മാതാവ് രാജിയെ ആശ്വസിപ്പിക്കുന്നതിനിടയിലാണ് കവിത അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിരഞ്ജന, നീരജ് എന്നിവരാണ് കവിതയുടെ മക്കൾ.


