തിരുവനന്തപുരം: വര്‍ക്കല ക്ലിഫിന് മുകളില്‍ നിന്ന് 50 അടി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് ശങ്കരന്‍കോവില്‍ സ്വദേശിയായ ടി. മുരുകന്‍ (ശരവണന്‍) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏപ്രില്‍ അഞ്ചിനായിരുന്നു അപകടം.

ക്ലിഫിന് മുകളില്‍ നിന്നും ഏകദേശം 50 അടി താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്ന് മുരുകന് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. പിന്നാലെ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും ഇന്നലെ മരിച്ചു.മദ്യലഹരിയിലായിരുന്ന ഇയാള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു.