തിരുവനന്തപുരം: നിലമേല്‍ വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്‌കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തല്‍. അപകടത്തില്‍പ്പെട്ട ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന വിവരമുണ്ട്.ബസിന്റെ അറ്റകുറ്റപ്പണികള്‍ അടക്കം നടത്തുന്നതില്‍ സ്‌കൂളിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായി എന്നാണ് കണ്ടെത്തല്‍.

ആര്‍ടിഒയ്ക്ക് മുന്നില്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കയറ്റത്തില്‍ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തില്‍ തട്ടിനിന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായി. അപകടത്തില്‍ 22 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.