- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷപ്രിയയുടെ മോചനം: ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നു; മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി ഒരു സംഘം യമനിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍; പ്രവാസി വ്യവസായികളുടെ സഹായത്തോടെയാണ് ചര്‍ച്ച പുരോഗമിക്കുന്നതെന്നും എം എല്‍ എ
നിമിഷപ്രിയയുടെ മോചനം: ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നു
കോട്ടയം: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മോചനത്തിനായി ഒരു സംഘം യമനിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ നല്ല വാര്‍ത്ത കേള്‍ക്കാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളെ കേന്ദ്രീകരിച്ച് നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്ന് ചാണ്ടി ഉമ്മന്‍ നേരത്തെ അറിയിച്ചിരുന്നു. യുഎഇയിലും ഖത്തറിലുമായി നടന്ന ചര്‍ച്ചകള്‍ പ്രവാസി വ്യവസായികളുടെ സഹായത്തോടെയാണ് പുരോഗമിക്കുന്നത്. നിമിഷപ്രിയയുടെ മോചനശ്രമങ്ങളില്‍ കാന്തപുരത്തെ മറികടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വിഷയത്തില്‍ രാഷ്ട്രീയപരമായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം, തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് മര്‍ദിച്ച സംഭവത്തിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പോലീസുകാരെ പിരിച്ചുവിടണമെന്നും. സര്‍ക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ നിലയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.