- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം നിയമപ്രകാരം അല്ലെങ്കില്‍ പങ്കാളിയെ ഭര്‍ത്താവായി കണക്കാക്കാനാകില്ല; ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി
‘വിവാഹം നിയമപ്രകാരമല്ലെങ്കിൽ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാകില്ല’: ഹൈക്കോടതി
കൊച്ചി: നിയമപ്രകാരമുള്ള വിവാഹമല്ലെങ്കില്‍ പങ്കാളിയെ ഭര്‍ത്താവായി കണക്കാക്കാനാകില്ലെന്നു ഹൈക്കോടതി. ആ സാഹചര്യത്തില്‍ സ്ത്രീയുടെ പരാതിയില്‍ പങ്കാളിക്കെതിരെയോ ബന്ധുക്കള്‍ക്ക് എതിരെയോ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഐപിസി പ്രകാരമുള്ള ഗാര്‍ഹിക പീഡനക്കുറ്റം ആരോപിച്ചു തനിക്കെതിരെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം മണക്കാട് സ്വദേശി നല്കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്.
ഇന്ത്യന്‍ ശിക്ഷാനിയമം 498 എ പ്രകാരമുള്ള ഗാര്‍ഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കള്‍ക്കെതിരെയോ ബാധകമാകില്ലെന്നു ജസ്റ്റിസ് എ.ബദറുദ്ദീന്‍ വ്യക്തമാക്കി. ആദ്യ വിവാഹബന്ധം വേര്‍പെടുത്താത്ത യുവതിയും ഹര്‍ജിക്കാരനും 2009-ലാണ് ഒന്നിച്ച് താമസം തുടങ്ങിയത്. ആദ്യ ബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് കുടുംബകോടതിയുടെ വിധിയുണ്ട്.
ഒരുമിച്ചു ജീവിച്ച കാലഘട്ടത്തില്‍ ഹര്ജിക്കാരന് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവല്ലാത്ത തനിക്കെതിരേ ഈ പരാതി നിലനില്‍ക്കില്ലെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ഭര്‍ത്താവോ ഭര്‍തൃബന്ധുക്കളോ ഉപദ്രവിക്കുന്നതു മാത്രമാണ് ഗാര്‍ഹിക പീഡന നിയമ വ്യവസ്ഥയുടെ നിര്‍വചനത്തില്‍ വരുന്നതെന്നും ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവുകളടക്കം വിലയിരുത്തിയ കോടതി യുവാവിന്റെ വാദം ശരിവെച്ച് കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി.