- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് കോളേജ് വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പിടിയിലായത് മീനങ്ങാടി സ്റ്റേഷനിലെ പോലീസുകാരൻ
പാറശ്ശാല: റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് കോളേജ് വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പോലീസുകാരൻ പിടിയിലായി. വയനാട് മീനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ. ആയ കുന്നത്തുകാൽ മൂവേരിക്കരയിൽ മണ്ണംകോട് കാർത്തിക ഭവനിൽ രഞ്ജിത്ത് (41) പാറശ്ശാല പോലീസിന്റെ പിടിയിലായത്. പരാതി ലഭിച്ചതിനെത്തുടർന്ന് കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19-ാം തീയതിയാണ് സംഭവം നടന്നത്. കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലിരുന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. പ്രതിയെ വിദ്യാർത്ഥിനി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Next Story




