കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വീട്ടമ്മയ്ക്ക് 2.88 കോടി രൂപ നഷ്ടപ്പെട്ടു. മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടമായത്. രണ്ടു മാസത്തോളമെടുത്തായിരുന്നു തട്ടിപ്പ് അരങ്ങേറിയത്.

വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സുപ്രീംകോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളവായി നല്‍കിയായിരുന്നു.

പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങുകയായിരുന്നു. മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.