- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തെ ബാർ അടിപിടി കേസ്; നോട്ടീസ് നൽകിയിട്ടും ഹാജരായില്ല; കുപ്രസിദ്ധ ഗുണ്ടാ നേതാവ് 'ഓം പ്രകാശ്' പോലീസ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ ബാറിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അടിപിടി കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് പോലീസ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഓം പ്രകാശിനെ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
തലസ്ഥാനത്ത് ഒരു വിഭാഗം ഗുണ്ടകളെ നയിക്കുന്ന എയർപോർട്ട് സാജന്റെ മകൻ ഡാനിയാണ് കഴിഞ്ഞ ദിവസം ബാറിൽ ഡിജെ പാർട്ടി നടത്തിയത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ എതിർ ചേരിയിൽപ്പെട്ടവരാണ് ഡാനിയും സംഘവും.
ഡാനി നടത്തിയ ഡിജെ പാർട്ടിയിലേക്കാണ് ഓം പ്രകാശും സുഹൃത്തായ നിധിമെത്തിയത്. ഡിജെക്കിടെ ഇരുസംഘങ്ങള്‍ തമ്മിൽ കൈയാങ്കിളും ഏറ്റമുട്ടലും നടന്നു. പോലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.