തിരുവനന്തപുരം: സ്റ്റോക് ട്രേഡിങ് കമ്പനികളുടെ മൊബൈല്‍ ആപ്പുകളുടെ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് മുന്‍പ്രവാസിയുടെ ആറ് കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ 10 ലക്ഷം രൂപ ദേശീയ അന്വേഷണ ഏജന്‍സി മരവിപ്പിച്ചു. നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവിധ അക്കൗണ്ടുകളിലായിട്ടുണ്ടായിരുന്ന പത്തുലക്ഷം രൂപ മരവിപ്പിച്ചത്. ഈ പണം തിരികെപ്പിടിച്ചെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി സൈബര്‍ പോലീസ് വിവിധ ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ലഭിച്ചാലേ തട്ടിപ്പിനു പിന്നിലെ സംഘങ്ങളെക്കുറിച്ച് അറിനാവുകയുള്ളൂ. സാധാരണ സമാന തട്ടിപ്പുകള്‍ക്ക് ഹോങ്കോങ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഐ.പി. വിലാസങ്ങളാണ് ഉപയോഗിക്കാറുള്ളത്.

ഒരു മാസംകൊണ്ടാണ് പട്ടം സ്വദേശിയായ 63-കാരനില്‍നിന്ന് ആറു കോടി രൂപ തട്ടിയെടുത്തത്. ഇതില്‍ ഭൂരിഭാഗം തുകയും നിരവധി അക്കൗണ്ടുകള്‍ വഴി മറിഞ്ഞ് ക്രിപ്റ്റോ കറന്‍സികളായി മാറിക്കഴിഞ്ഞു. വിദേശത്തുനിന്നു തിരിച്ചെത്തി മൂന്നു വര്‍ഷമായി ഇദ്ദേഹം സ്റ്റോക് മാര്‍ക്കറ്റ് ട്രേഡിങ് നടത്തുകയായിരുന്നു. ഓഹരിവിപണിയിലെ ഇടനിലക്കാരായ സെറോദ, വിജയ് ബജാജ് കോണ്‍ടെസ്റ്റ് എന്നിവയുടെ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് പണം തട്ടിയത്.

വ്യാജ ഷെയര്‍മാര്‍ക്കറ്റ്, പ്രവാസി, ആറു കോടി രൂപ, തട്ടിപ്പ്, fraud