ആറ്റിങ്ങല്‍: കലാനികേതന്‍ സാംസ്‌കാരിക സമിതിയും കണിയാപുരം പള്ളിനട റെസിഡന്‍സ് അസോസിയേഷനും സംയുക്തമായി നടപ്പാക്കുന്ന 'ഒപ്പമുണ്ട് കൂടൊരുക്കാന്‍' പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കുന്ന ആറാമത്തെ വീടിന്റെ താക്കോല്‍ദാനം നടത്തി.

എല്‍.വി.എച്.എസ് വിദ്യാര്‍ത്ഥി ആദര്‍ശിനും കണിയാപുരം യു.പി.എസ് വിദ്യാര്‍ത്ഥിനി ജാനകിയ്ക്കും ആണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം ഭൂമി വാങ്ങി നല്‍കി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി ഭവനം കൈമാറിയത്. വീടിന്റെ താക്കോല്‍ മുന്‍ മന്ത്രിയും നിലവില്‍ യുഡിഎഫ് ചെയര്‍മാനുമായ എം എം ഹസ്സന്‍ കൈമാറി വസ്തുവിന്റെ രേഖകള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ചാണ്ടി കുട്ടികള്‍ക്ക് കൈമാറി. ഐപിഎസ് ലഭിച്ച കെ.മുഹമ്മദ് ഷാഫിക്ക് ഉമ്മന്‍ ചാണ്ടി സ്മാരക അവാര്‍ഡ് നല്‍കി ആദരിച്ചു.

കലാനികേതന്‍ & കണിയാപുരം പള്ളിനട റെസിഡന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ എം .എ .ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രശാന്തന്‍ കാണി ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. മംഗലപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീചന്ദ് .എസ്, ടി.നാസര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഷാഫി, ഉറൂബ് എം.എ, അജയരാജ് ബി.സി, ഷാജഹാന്‍, നാദിര്‍ഷാ, ദിയ, നസീര്‍, ഇളമ്പ ഉണ്ണികൃഷ്ണന്‍, സഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു