കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ല സെഷന്‍സ് കോടതി തള്ളി. ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചക്കിടെ നടതതിയ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. വിവാദ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗ് ആണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഈരാട്ടുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. അതിനുപിന്നാലെയാണ് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

നാലു തവണ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. ബുധനാഴ്ചയാണ് കേസില്‍ വാദം പൂര്‍ത്തിയായത്. ഹൈകോടതിയെ സമീപിക്കുമെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു.