തിരുവനന്തപുരം: നാലാമത് പരമേശ്വരന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കാന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ തിരുവനന്തപുരത്തെത്തുന്നു. കവടിയാര്‍ ഉദയ പാലസ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് രണ്ട്, ഞായറാഴ്ച' രാവിലെ പതിനൊന്നു മണിക്കാണ് പ്രഭാഷണം.

വിഷയം: ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി. 2022 ലാരംഭിച്ച പരമേശ്വരന്‍ സ്മാരക വാര്‍ഷിക പ്രഭാഷണ പരമ്പരയില്‍ ഇതിന് മുമ്പ് അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു (2022), ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ (2023) വിദേശകാര്യ മന്ത്രി എസ്സ് ജയശങ്കര്‍ (2024) എന്നിവരാണ് പങ്കെടുത്തിട്ടുള്ളത്.