- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകന് ഒരു റീല്‍ ഉണ്ടാക്കാന്‍ 10 ലക്ഷം, മനുഷ്യനെ മൃഗങ്ങള്‍ കടിച്ചുതിന്നാല്‍ അതിനും 10 ലക്ഷം; ഈ വിഷയമാണ് അടിസ്ഥാനപരമായി ഉന്നയിച്ചതെന്ന് പി വി അന്‍വര്‍
മരുമകന് ഒരു റീല്‍ ഉണ്ടാക്കാന്‍ 10 ലക്ഷം, മനുഷ്യനെ മൃഗങ്ങള്‍ കടിച്ചുതിന്നാല്‍ അതിനും 10 ലക്ഷം
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരണം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് പി.വി അന്‍വര്‍. താന്‍ ജയിച്ചില്ലെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്നാണ് ആഗ്രഹമെന്നും അന്‍വര്‍ പറഞ്ഞു. വയനാട് പുനരധിവാസത്തിന്റെ പേരില്‍ മന്ത്രി റിയാസും എസ്റ്റേറ്റ് ഉടമകളും തമ്മില്‍ ഭൂമി കച്ചവടമാണ് നടക്കുന്നത്.
വന്യജീവി ആക്രമണമാണ് താന്‍ ഉയര്‍ത്തിയ പ്രധാന വിഷയം. ഒരു മനുഷ്യ ജീവന് ഈ സര്‍ക്കാര്‍ വിലയിട്ടിരിക്കുന്നത് പത്ത് ലക്ഷമാണ്. മരുമകന് ബേപ്പൂര്‍ ഉത്സവത്തിന് നാല് റീലുണ്ടാക്കാന്‍ 39,60,000 രൂപയാണ്. 9,60,000 രൂപ രണ്ടു മിനിറ്റിന്റെ റീലിന്. മരുമകന് രണ്ടു മിനിറ്റിന്റെ റീല്‍ ഉണ്ടാക്കാനും പത്ത് ലക്ഷം, പച്ച മനുഷ്യനെ മൃഗങ്ങള്‍ കടിച്ചു തിന്നാല്‍ അതിനും പത്ത് ലക്ഷം. ഈ വിഷയമാണ് അടിസ്ഥാനപരമായി ഉന്നയിച്ചത് -അന്‍വര്‍ പറഞ്ഞു.
പൊലീസ് മേധാവിയായി അജിത് കുമാറിനെ എത്തിക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വാശി പിടിക്കുന്നത്? സുജിത് കുമാറിനെതിരെ നല്കിയ പരാതിയില്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.