- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കാട്ടുപന്നികൂട്ടം കിണറ്റിൽ വീണു; കയറിട്ട് കുരുക്കി വെടിവെച്ചുകൊന്നു
പാലക്കാട്: എലപ്പുള്ളിയിൽ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബു മാഷിന്‍റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്. ഇന്ന് രാവിലെയാണ് അഞ്ച് കാട്ടുപന്നികൾ കിണറ്റിൽ അകപ്പെട്ടത്. കയറിട്ട് കുരുക്കിയ ശേഷം വെടിവെച്ച് കൊന്ന ശേഷം പന്നിക്കൂട്ടത്തെ പുറത്തെത്തിച്ചു. കരയിലേക്ക് കയറ്റിയാൽ അപകട സാധ്യതയുള്ളതിനാലാണ് വെടിവച്ചു കൊന്നത്.
ശബ്ദം കേട്ട് വന്നുനോക്കിയ വീട്ടുകാരാണ് കാട്ടുപന്നികള്‍ കിണറ്റിൽ വീണത് അറിഞ്ഞത്. തുടര്‍ന്ന് . വനംവകുപ്പും സ്ഥലത്തെത്തി കാട്ടുപന്നികളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
എന്നാൽ, കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തിന് അനുമതിയുണ്ട്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും ചൂണ്ടിക്കാട്ടി കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്ന നാട്ടുകാര്‍ രംഗത്തെത്തി. പുറത്തെടുത്തശേഷം തുറന്നുവിടാൻ പാടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഇതോടെയാണ് കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനത്തിലെത്തുന്നത്.
തുടർന്ന്, വനംവകുപ്പ് വെടിവെക്കുന്നതിനുള്ള അനുമതി നല്‍കി. തുടര്‍ന്ന് കിണറ്റിൽ ഒരാള്‍ ഇറങ്ങി ഓരോ കാട്ടുപന്നികളെയും കയറിൽ കുരുക്കിയശേഷം വെടിവെക്കുകയായിരുന്നു. വെടിവെച്ചശേഷം ഒരോന്നിനെയായി പുറത്തെത്തിക്കുകയായിരുന്നു.