പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ സുരക്ഷിതമായി രക്ഷപ്പെട്ടു.

വിവരമറിഞ്ഞതിനെത്തുടർന്ന് ഫയർഫോഴ്‌സും സ്കൂബ ടീമും സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കാണാതായ വിദ്യാർത്ഥിക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്.