- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ 20 കിലോഗ്രാം പാന്‍ മസാലയുമായി ഒരാള്‍ പിടിയില്‍; നിര്‍ണായകമായത് സാമന്ത എന്ന പോലീസ് നായയുടെ ഇടപെടല്‍
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ 20 കിലോഗ്രാം പാന്‍ മസാലയുമായി ഒരാള്‍ പിടിയില്‍
തിരുവല്ല : ശബരിമല മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ എക്സൈസ് റേഞ്ച് പാര്‍ട്ടിയും റെയില്‍വേ പോലീസും പത്തനംതിട്ട ഡോഗ് സ്‌കോഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് 20 കി.ഗ്രാം പാന്‍മസാലയുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഹാന്‍സ്, കൂള്‍, ഇനത്തില്‍പ്പെട്ട നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. 60 പാക്കറ്റുകള്‍ കണ്ടെടുത്തു.ബാംഗ്ലൂര്‍ - കന്യാകുമാരി ട്രെയിന്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പാന്‍ മസാല കടത്തിക്കൊണ്ടുവന്ന പശ്ചിമബംഗാള്‍ സ്വദേശിയായ സഹേജാത സാഹില്‍ ഉസ്മാനു (43) ആണ് പിടിയിലായത്. പ്രതിയെ പോലീസിന് കൈമാറി.
പോലീസ് ഡോഗ് സ്‌ക്വാഡ്ലെ സാമന്ത എന്ന നായയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ നാസര്‍.എച്ച്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍( ഗ്രേഡ്) കെ.പി. അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായഅര്‍ജുന്‍, അന്‍സറുദ്ദീന്‍, രാഹുല്‍ സാഗര്‍, രാജിമോള്‍, ഡ്രൈവര്‍ വിജയന്‍, റെയില്‍വേ പോലീസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഷാജി, കോണ്‍സ്റ്റബിള്‍ എം കെ ശ്രീകുമാര്‍, കെ9 സ്‌ക്വാഡ് സിവില്‍ പോലീസ് ഓഫീസര്‍ ഷാബു, സന്തോഷ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും സംയുക്ത പരിശോധന ശക്തമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു.