തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ വീണ്ടും ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. 1,500 രൂപയാണ് പുതിയതായി വര്‍ധിപ്പിക്കുക. ഇതോടെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ 13,000 രൂപയാകും. രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 11,000 രൂപയില്‍ നിന്ന് 20,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും (കെ.യു.ഡബ്ല്യു.ജെ) 15,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറവും സര്‍ക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.