കോഴിക്കോട്: മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. പേരാമ്പ്ര ചാലിക്കരയിലാണ് സംഭവം. പ്രതിഷേധിച്ച നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. പ്രദേശത്ത് ടവര്‍ സ്ഥാപിക്കുന്നതിന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇത് പ്രകാരമാണ് പോലീസും ടവര്‍ നിര്‍മാണ തൊഴിലാളികളും ടവര്‍ സ്ഥാപിക്കാന്‍ എത്തിയത്. എന്നാല്‍ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

സംഘര്‍ഷത്തിനിടെ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. അരയില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിക്കാനുള്ള ശ്രമത്തിനിടെ സിഐ കയറിപിടിക്കുകയും യുവാവിനെ മാറ്റുകയും ചെയ്തു. ഇതിനിടയില്‍ പെട്രോള്‍ കണ്ണില്‍ വീഴുകയും ഉടന്‍ പേരാമ്പ്ര ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടിയിരുന്നു. തൊഴിലാളികളെ തടഞ്ഞതോടെ പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി. ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയും ചെയ്തു. ചാലില്‍ രവീന്ദ്രനാണ് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്.

ബഹളത്തിനിടെ കുഴഞ്ഞുവീണ രവീന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി. രവീന്ദ്രന്റെ കൈയില്‍നിന്ന് പെട്രോള്‍ കുപ്പി പിടിച്ചുമാറ്റുന്നതിനിടെ പോലീസുകാരനും പരിക്കേറ്റു. പേരാമ്പ്ര സി.ഐ. ജംഷീദിനാണ് പെട്രോള്‍ കണ്ണില്‍ വീണ് പരിക്കേറ്റത്. പ്രതിഷേധിച്ച പത്തുപേരെ സംഭവസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.