പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാത്തതിലുള്ള വിരോധത്തിൽ പെട്രോൾ പമ്പിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചതായി പരാതി. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സഹിതം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പട്ടാമ്പി കൂട്ടുപാതക്ക് സമീപത്തെ പെട്രോൾ പമ്പിലെ വനിത ജീവനക്കാരെ ഉൾപ്പെടെ മർദ്ദിക്കുകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. ആലിക്കൽ ഫ്യൂവത്സിലെ മാനേജർ വിജയകുമാറിനെയും തൊഴിലാളികളെയുമാണ് ആക്രമിച്ചത്. പിന്നീട് ബലമായി കുപ്പിയിൽ പെട്രോൾ നിറച്ച ശേഷം സംഘം മടങ്ങുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.