- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം - ബംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച്ച പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും; സതേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 12ആയി ഉയരും
എറണാകുളം - ബംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച്ച പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. 06652 എറണാകുളം ജങ്ഷന്‍- കെഎസ്ആര്‍ ബംഗളൂരു ട്രെയിന്‍ കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരതാണ്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലൂടെയാണ് ട്രെയിന്‍ യാത്ര. പുതിയ വന്ദേഭാരത് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സതേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 12 ആകും.
ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സര്‍വീസ് നടത്തുന്നത്. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്. രാവിലെ 5.10 ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവില്‍ എത്തും.
എട്ട് കോച്ചുകളുള്ള പ്രത്യേക സര്‍വീസായാകും എറണാകുളം - ബംഗളൂരു വന്ദേ ഭാരത് പ്രവര്‍ത്തിക്കുനക. ഫ്‌ലാഗ് ഓഫ് ചടങ്ങ് തൃശൂര്‍, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഐടി പ്രൊഫഷണലുകള്‍, ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്‍പ്പെടെ പുതിയ സര്‍വീസ് പ്രയോജനം ചെയ്യുമെന്നാണ് റെയില്‍വേയുടെ കണക്ക്.




