- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒമ്പതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ക്രൂരത; അഞ്ചലില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
ഒമ്പതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കൊല്ലം: അഞ്ചലില്‍ ഒമ്പതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തേവര്‍തോട്ടം കണിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ മണിക്കുട്ടനാണ് (35) അഞ്ചല്‍ പൊലീസിന്റെ അറസ്റ്റിലായത്. ജനുവരി 20നാണ് സംഭവം നടന്നത്.
പ്രതിയുടെ വീട്ടിലേക്ക് മെഴുകുതിരി വാങ്ങുന്നതിനാണ് കുട്ടി എത്തിയത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പേടിച്ച കുട്ടി ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ കുട്ടിയെ പിന്തുടര്‍ന്ന് ബലം പ്രയോഗിച്ച് തിരികെ വീട്ടില്‍ എത്തിച്ച ശേഷം വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടി. തുടര്‍ന്ന് ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു. പിന്നാലെ കെട്ടഴിച്ച് കുട്ടി രക്ഷപ്പെടുകയും ചെയ്തു.
സ്വന്തം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇന്ന് തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.