- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളൂരില്‍ ആറു വയസുകാരിക്കെതിരെ പീഡനശ്രമം; യുവാവും വനിതാ സുഹൃത്തും പോക്സോ കേസില്‍ അറസ്റ്റില്‍
ഉള്ളൂരില്‍ ആറു വയസുകാരിക്കെതിരെ പീഡനശ്രമം; യുവാവും വനിതാ സുഹൃത്തും പോക്സോ കേസില്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഉള്ളൂര്‍ കല്ലംപള്ളിക്കു സമീപം ആറു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെയും സഹായം ചെയ്തു നല്‍കിയ സുഹൃത്തായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂര്‍ സ്വദേശിഷിര്‍ഷാദ് (29), കൊല്ലോട്, സ്വദേശി സീത (48) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
ജൂലൈ 27 ന് അതിക്രമം നടന്നതായി കഴിഞ്ഞ ഏഴിനാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. സീതയുടെ വീട്ടില്‍ കളിക്കാന്‍ പോയ പെണ്‍കുട്ടി ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചു പോയി തിരികെ കൊണ്ടുവരുകയായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അമിതമായ ഭയമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിവരം തിരക്കിയപ്പോഴാണ് പീഡനശ്രമം നടന്നതായി അറിഞ്ഞത്. സീതയുടെ സഹായത്തോടെ സുഹൃത്തായ ഷിര്‍ഷാദ് വസ്ത്രങ്ങള്‍ മാറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി അറിയിച്ചു.
തുടര്‍ന്ന് ശ്രീകാര്യം പോലീസ് വനിതാ പോലീസുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയില്‍ നിന്നം മൊഴിയെടുക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പ്രതികളെയും റിമാന്‍ഡ് ചെയ്തു. പ്രതികളെക്കുറിച്ച്് വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.