പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി കോളഭാഗം പെരുമ്പാറ വീട്ടില്‍ സുരേഷ് (45) ആണ് അറസ്റ്റിലായത്. മേയ് മാസത്തിയെ ഒരു രാത്രിയിലാണ് സംഭവം. ഉറക്കത്തിലായിരുന്ന കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി അച്ഛനോടും ബന്ധുവായ സ്ത്രീയോടും പറഞ്ഞുവെങ്കിലും, ഇവര്‍ പോലീസില്‍ അറിയിക്കാതെ മറച്ചുവച്ചതിനാല്‍ ഇരുവരെയും കൂട്ടുപ്രതികളായി കേസില്‍ ഉള്‍പ്പെടുത്തി.

പിന്നീട് കുട്ടിയെ പാലായിലെ ഒരു സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. വിവരമറിഞ്ഞ പോലീസ് കുട്ടിയുടെ വിശദമായ മൊഴി അവിടെയെത്തി രേഖപ്പെടുത്തി. വനിതാ സെല്‍ എസ് ഐ ഐ വി ആഷയാണ് മൊഴിയെടുത്തത്. ഇതനുസരിച്ച് പോലീസ് ഇന്‍സ്പെക്ടര്‍ പി എം ലിബി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഒന്നാം പ്രതി സുരേഷിനെ ഉടനടി പിടികൂടി. മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.