- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസുകാരിയെ നിരന്തരം ശല്യപ്പെടുത്തിയത് സംവിധായകനെന്ന വ്യാജേന; സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിച്ചു; നഗ്നഫോട്ടോ ആവശ്യപ്പെട്ടു; പിടിയിലായത് കാട്ടിപ്പളക്കാരൻ ഷിബിനി
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിദ്യാർത്ഥിനിയുടെ നഗ്നഫോട്ടോ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. കാസർകോട് കാട്ടിപ്പളം സ്വദേശി ഷിബിനി (29) ആണ് ബേപ്പൂർ പോലീസിന്റെ പിടിയിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ വാട്‌സ്ആപ്പ് വഴി നിരന്തരം ശല്യപ്പെടുത്തിയിരുന്നത്. പോക്സോ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടിയെ ഫോണിൽ വിളിച്ചാണ് പ്രതി സിനിമ സംവിധായകനാണെന്ന് പരിചയപ്പെടുത്തി സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയത്. പിന്നീട് ലൈംഗികച്ചുവയോടെയുള്ള സംഭാഷണങ്ങൾ നടത്തുകയും നഗ്നഫോട്ടോ ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കാസർകോട് സ്വദേശിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ബേപ്പൂർ പോലീസ് സംഘം കാസർകോട് എത്തി ഷിബിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്‌ഐ അംഗജൻ, സിവില്‍ പോലീസ് ഓഫീസർ സരുൺ, ഫറോക്ക് എസിപി ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അരുൺ കുമാർ, എസ് സിപിഒ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




