- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; ഒളിവിലായിരുന്ന പ്രതികളെ പിടികൂടി പോലീസ്
അമ്പലപ്പുഴ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് തണ്ടാശ്ശേരി വീട്ടിൽ അഭിനവ് സജി (20), കരുവാറ്റ താമരശ്ശേരി വീട്ടിൽ അജിൻ സോണി (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ അമ്പലപ്പുഴ പോലീസാണ് പിടികൂടിയത്.
സെപ്റ്റംബർ 12-ന് തോട്ടപ്പള്ളി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു ബേക്കറിയിൽ വെച്ചാണ് സംഭവം നടന്നത്. തോട്ടപ്പള്ളി സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ യുവാവിന്റെ ഇടത് കൈക്ക് ആഴത്തിൽ മുറിവേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി.
തുടർന്ന് യുവാവ് നൽകിയ പരാതിയിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ എറണാകുളത്ത് നിന്ന് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.