തൃ​ശൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ പൊലീസ് പിടികൂടിയത് സാഹസികമായി. തൃ​ശൂ​ർ പ​ട്ടാ​ളം റോ​ഡ് സ്വ​ദേ​ശി മു​ത്തു (28), മാ​ട​ക്ക​ത്ത​റ പ​ന​മ്പി​ള്ളി സ്വ​ദേ​ശി ജാ​തി​ക്ക​പ​റ​മ്പി​ൽ ത​ദ്ദേ​വൂ​സ് (19) എ​ന്നി​വ​രാണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ കു​മാ​റും സം​ഘ​വും അ​ശ്വ​നി ജ​ങ്ഷ​ന് സ​മീ​പ​ത്ത് വാ​ഹ​ന നടത്തിയ പ​രി​ശോ​ധ​നക്കിടെ​യാ​ണ് പ്രതികൾ പിടിയിലായത്. ബൈക്ക് മോഷണ കേസിൽ പോലീസ് അന്വേഷിക്കുകയായിരുന്നു പ്രതികളാണ് പിടിയിലായത്.

ന​വം​ബ​ർ 26നാണ് കേസിനാസ്പദമായ സംഭവം. ​പൂ​ങ്കു​ന്നം റെ​യി​ൽ​വേ ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പു​റ​നാ​ട്ടു​ക്ക​ര സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തുടർന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തി വരികെയായിരുന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേന്ദ്രീകരി​ച്ച് അ​ന്വേ​ഷണം നടക്കുന്നതി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ത്തി​യ ഇ​വ​രോ​ട് രേ​ഖ​ക​ൾ കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പെ​ട്ട​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രേ​യും പൊലീസ് ഓടിച്ചിട്ട് പി​ടി​കൂ​ടി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ബി​ബി​ൻ പി. ​നാ​യ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ്, സു​നി, സാം​സ​ൺ, ശ​ശീ​ധ​ര​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ജ്മ​ൽ, സാം​സ​ൺ, സു​ഹീ​ൽ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.