ബെംഗളൂരു: എട്ടു വയസ്സുള്ള മകളെ അമ്മ കുളിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യം ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചന്നസന്ദ്രയില്‍ താമസിക്കുന്ന ഹാജി മൊയ്‌നുദീനെയാണ് (24) പോലിസ് അറസ്റ്റു ചെയ്തത്. മകളെ കുളിപ്പിക്കുന്നതിനിടെ കുളിമുറിയുടെ ജനലില്‍ മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പെട്ട അമ്മ ഒച്ചവച്ചു.

ഈ സമയം യുവാവ് മൊബൈലുമായി ഓടിരക്ഷപ്പെട്ടു. പിന്നീട് പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ഹാജി മൊയ്‌നുദീനാണു വിഡിയോ ചിത്രീകരിച്ചതെന്നു വ്യക്തമായി.